ഷവോമി എയര്‍പോപ്പ് മാസ്‌കുമായി വിപണന രംഗത്ത്

0
6

ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന തരത്തിലുളള എയര്‍പോപ്പ് മാസ്‌കുമായിട്ടാണ് ഷവോമി ഇത്തവണ വിപണന രംഗത്ത് എത്തിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷ നല്‍കുന്ന മാസ്‌കുമായിട്ടാണ് ഷവോമി വിപണിയില്‍ എത്തിയിരിക്കുന്നത്. അതായത്, ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മിച്ചിരിക്കുന്ന എം.ഐ എയര്‍പോപ്പ് PM2.5 എന്ന ആന്റി പൊലൂഷന്‍ മസ്‌കാണ് ഷവോമി വിപണിയിലെത്തിച്ചിരിക്കുന്നത്. 99 ശതമാനം PM2.5 സൂരക്ഷയും 4 ലെയര്‍ സുരക്ഷയും മാസ്‌ക് വാഗ്ദാനം ചെയുന്നു.എന്നാല്‍,ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റായ ാശ.രീാ ലൂടെ വില്‍പ്പനക്കെത്തുന്ന മാസ്‌കിന് 249 രൂപയാണ് വില വരുന്നത്.


കൂടാതെ, കറുപ്പ് നിറത്തിലുള്ള മാസ്‌കില്‍ ഓറഞ്ച് നിറത്തിലൂള്ള എം.ഐ ലോഗോയുംഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല,നോസ് ബാറില്‍ പോലും ഇരുമ്ബിന്റെ ഒരംശം പോലും ഉപയോഗിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഇതിനുപുറമെ, സ്‌കിന്‍ ഫ്രണ്ട്ലി 3 ഡി ഡിസൈനാണ് മാസ്‌ക്കിലുള്ളത്. കോള്‍ഡ്, ഫ്ളൂ പാത്തജന്‍സ്, പൊടിക്കാറ്റ്, അലര്‍ജിക്ക് പോളന്‍സ്, പുക, എന്നിവ പ്രതിരോധിക്കുനന്വയാണ്. ആദ്യ ലെയര്‍ വലിയ തരികളെ പ്രതിരോധിക്കുമ്ബോള്‍,ഇലക്‌ട്രോസ്റ്റാറ്റിക് മൈക്രോ ഫില്‍ട്ടറേഷന്‍ സംവിധാനം 0.3 മൈക്രോ മീറ്ററില്‍ അധികമുള്ള തരികളെ പ്രതിരോധിക്കുന്നു. മാത്രമല്ല,മുഖത്തുണ്ടാകുന്ന വിയര്‍പ്പിനെ പ്രതിരോധിക്കുവാനായി വാര്‍ട്ടര്‍ പെര്‍മിയബിള്‍ ലെയറും 3ഡി സോഫ്റ്റ് ഫിറ്റ് സ്പോഞ്ച് ടെക്ക്നോളജിയും മാസ്‌ക്കില്‍ ഉള്‍പ്പെടുത്തയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here