വാട്ട്സ് ആപ്പ് ഗോള്‍ഡ് വീണ്ടും പ്രശ്‌നമായാല്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍

0
6

ദിവസേന വാട്ട്സ് ആപ്പ് നിരവധി ഉപയോക്താക്കളെയാണ് ഇതിലോട്ട് ചേര്‍ക്കുന്നത്, ഇതിനായി നന്ദി പറയേണ്ടത് വാട്ട്സ് ആപ്പിനോട് തന്നെയാണ്, എന്തെന്നാല്‍ ദിനം പ്രതി ഇതിലോട്ടു ഉള്‍പ്പെടുത്തുന്ന പുതിയ സവിശേഷതകള്‍, അപ്ഡേറ്റുകള്‍, മറ്റ് ചില പ്രധാന മാറ്റങ്ങള്‍ തുടങ്ങിയവ തന്നെയാണ്.
മാറി വരുന്ന പുതിയ മാറ്റങ്ങള്‍ എല്ലാവരെയും ഒരുപോലെ ആകര്‍ഷിക്കും എന്നതിന്റെ തെളിവാണ് നമ്മളെ ഇപ്പോള്‍ വാട്ട്സ് ആപ്പില്‍ കാണുന്നത്.
ആപ്പില്‍ വരുന്ന ‘ഹോക്‌സ്’ സന്ദേശങ്ങള്‍ക്ക് മറുപടി ഒന്നും നല്‍കരുതെന്നും, ഗൂഗിള്‍ പ്ലെയ്സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും പരിശോധനയ്ക്ക് വിധേയമായി ലഭിക്കുന്നവ മാത്രം ഡൗണ്‍ലോഡ് ചെയ്യുക.
ഇത് ആദ്യമായിട്ടല്ല ആപ്പില്‍ ഇങ്ങനെ വാട്ട്സ് ആപ്പ് ഗോള്‍ഡ് ഗോള്‍ഡ് സ്‌കാം നുഴഞ്ഞുകയറുന്നത്. കഴിഞ്ഞ വര്‍ഷം, ഒട്ടനവധി ഉപയോക്താക്കള്‍ക്ക് വാട്ട്സ് ആപ്പ് ഗോള്‍ഡുമായി ബന്ധപ്പെട്ട് നിരവധി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.
വാട്ട്സ് ആപ്പ്
വാട്ട്സ് ആപ്പ് ഗോള്‍ഡ്, വാട്ട്സ് ആപ്പിന്റെ വ്യാജന്‍, ഇത് നീക്കം ചെയ്യുന്നതിന് മുന്‍പ് തന്നെ അനവധി ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറിയിരുന്നു. ഇപ്പോള്‍, ഈ വാട്ട്സ് ആപ്പ് ഗോള്‍ഡ് മുന്നറിയിപ്പുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ അയച്ചാണ് ഉപയോക്താക്കളെ കെണിയിലാക്കുവാനായി പോകുന്നത്.
ആപ്പില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് മറുപടിയൊന്നും കൊടുക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തി കൊണ്ട് ട്വിറ്ററില്‍ ഉപയോക്താക്കള്‍ ഇതിനെ പറ്റി അറിയിച്ചിരുന്നു. ഇത്തരം സന്ദേശങ്ങള്‍ ഒരുപക്ഷെ ഒരു ‘ഹോക്‌സ്’ ആയിരിക്കാം. ഇതില്‍ പറയുന്നത് വാട്ട്സ് ആപ്പ് ഗോള്‍ഡും അതിന്റെ മറ്റ് സവിശേഷതകളും ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടിയായിരിക്കും.
വാട്ട്സ് ആപ്പ് ഗോള്‍ഡ് ഡൗണ്‍ലോഡ് ചെയ്‌താല്‍ ‘പ്രീമിയം’ ലഭിക്കും എന്നാണ് സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍, ‘പ്രീമിയം’ എന്തുമായി ബന്ധപ്പെട്ടതാണെന്ന് സന്ദേശത്തില്‍ പരമാര്‍ശിക്കുന്നില്ല. ട്വിറ്ററില്‍ ഈ ‘ഹോക്‌സ്’ സുമായി ബന്ധപ്പെട്ട് നിരവധി സന്ദേശങ്ങളാണ് വരുന്നത്.
മാര്‍ട്ടിനെല്ലി’ എന്നറിയപ്പെടുന്ന വൈറസ്, ഇത് വാട്ട്സ് ആപ്പ് ഗോള്‍ഡ് ഇന്‍സ്റ്റാള്‍ അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതുവഴി ഉപയോക്താക്കളുടെ സിസ്റ്റത്തിലേക്ക് കടക്കുന്നു. ഈ വൈറസ് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും, ഡിവൈസ് ഹാക്ക് ചെയ്യുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here