ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത് കാരണം ?

0
1543

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി ചില ഭക്തർ നെറ്റിയിൽ തൊടുന്നതായി കാണാറുണ്ട്. ഇതു തികച്ചും അരുതാത്ത കാര്യവും ഏറെ ദോഷങ്ങൾ വരുത്തി വെക്കുന്നതും ആണ്. കേട്ടറിവിലെ ഒരു പഴമൊഴി പറഞ്ഞാൽ “വിളക്കിലെ കരി നാണം കെടുത്തും” എന്നാണ്. വിളക്കിലെ കരി തൊട്ടാൽ നാണക്കേട്‌ എന്നാണ് പണ്ട് മുതലെ ഉള്ള വിശ്വാസം.എന്നാൽ നാണക്കേട്‌ മാത്രമല്ല “ജീവിതം മുഴുവൻ അഭിമാനക്ഷതവും നിത്യദുഖവും കഷ്ടതയും നിറഞ്ഞ് കറുത്തുപോകും” എന്ന് കുന്തി ദേവിയുടെ കഥ നമ്മെ പഠിപ്പിക്കുന്നു.

കുന്തിയുടെ യഥാർത്ഥ നാമം പൃഥ എന്നാണ്. വസുദേവരും പൃഥയും യാദവ വംശജനായ ശൂരസേനമഹാരാജാവിന്റെ മക്കളാണ്. ശൂരസേനന്റെ സഹോദരിയുടെ പുത്രനാണ് കുന്തീഭോജൻ. കുന്തീഭോജന് മക്കൾ ഇല്ലാതിരുന്നതിനാൽ പൃഥയെ ശൂരസേനൻ കുന്തീഭോജന് ദത്ത് നൽകി അങ്ങനെ പൃഥ കുന്തീഭോജനപുത്രി കുന്തിയായിതീർന്നു. കുന്തീഭോജന്റെ കൊട്ടാരത്തിൽ വരുന്ന ബ്രാഹ്മണരെ ശുശ്രൂഷിക്കുക എന്നതായിരുന്നു കുന്തിയുടെ ജോലി.അവർക്ക് ആവശ്യമുള്ള പൂജാദ്ര്യവ്യങ്ങൾ നൽകുക ഹോമ സ്ഥലം വൃത്തിയാക്കുക വിളക്ക് വെക്കുക എന്നിങ്ങനെ പോകുന്നു ജോലികൾ.

ഒരുനാൾ മദ്ധ്യാഹ്നത്തിൽ കുന്തീദേവി ബ്രാഹ്മണശാലയിൽ ചെന്നപ്പോ ബ്രാഹ്മണബാലകന്മാർ അവിടെ കിടന്ന് ഉറങ്ങുന്ന കാഴ്ചയാണ് കണ്ടതു.ബാലികയായ കുന്തീദേവിയുടെ മനസ്സിൽ ഒരു കുസൃതി തോന്നി.അവിടെ കത്തിയിരുന്ന വിളക്കിന്റെ നാക്കിൽ പടർന്നുപിടിച്ചിരുന്ന കരി വിരൽ കൊണ്ടെടുത്തു ഉറങ്ങിക്കിടന്ന ബ്രാഹ്മണബാലകരുടെ മുഖത്ത് മീശയും മറ്റും വരച്ചു. ഉറക്ക മുണർന്ന ബാലകർ അന്യോന്യം നോക്കിച്ചിരിച്ചു.സ്വന്തം മുഖത്തെ കരി കാണാതെ മറ്റാളുടെ മുഖത്തെ വരകുറി കണ്ടാണ്‌ അവർ ചിരിച്ചതു പക്ഷെ തങ്ങൾ എല്ലാവരുടെയും മുഖത്ത് ആരോ കരി തേച്ചു എന്നറിഞ്ഞപ്പോൾ ആ നിഷ്കളങ്ക ബാല്യങ്ങൾക്ക്‌ ദേഷ്യം സഹിക്കാനായില്ല. അവർ ക്രോധത്താൽ ശപിച്ചു. “ഞങ്ങളുടെ മുഖത്ത് ആരാണോ കരിവാരി തേച്ചതു അവരുടെ ജീവിതവും ഇപ്രകാരം കരിപുരണ്ടതായി തീരട്ടേ” എന്നായിരുന്നു ശാപവാക്കുകൾ.അതിന് ശേഷം കുന്തീദേവിയുടെ ജീവിതത്തിൽ അനുഭവിച്ച കദനത്തിന്റെ കഥകൾ നമുക്ക് അറിയവുന്നതാണല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here