ഇന്ത്യക്കാരിൽ അകാല നരയുടെ കാരണങ്ങൾ

0
8

മുടി നരയ്ക്കുന്നത് പ്രായമാവുന്നതിന്റെ ഭാഗമായാണ് മുന്‍പ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് അങ്ങനെയല്ല. ധാരാളം ആളുകള്‍ക്ക് ഇപ്പോള്‍ അവരുടെ 20-കളിലോ അതിനും മുന്‍പോ മുടി നരയ്ക്കാന്‍ തുടങ്ങുന്നു. മുടി അകാലത്തില്‍ നരയ്ക്കുന്ന ആളുകളുടെ എണ്ണം ഇന്ത്യയിലും ഉയര്‍ന്നു വരികയാണ്.
മെലാനിന്‍ എന്നറിയപ്പെടുന്ന പിഗ്മെന്റുകളില്‍ നിന്നാണ് മുടിക്ക് അതിന്റെ നിറം ലഭിക്കുന്നത്. നിങ്ങളുടെ മുടിയില്‍ മെലാനിന്റെ അളവ് കൂടുന്തോറും, നിങ്ങളുടെ മുടിയുടെ നിറവും കൂടും. ഇത് സ്വാഭാവികമായി പ്രായത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ, പലപ്പോഴും അത് പതിവിലും മുന്‍പേയും സംഭവിക്കുന്നു.
അകാലനരയ്ക്കുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്?
ജനിതക കാരണങ്ങള്‍:
പലപ്പോഴും, മുടി നരയ്ക്കല്‍ ജനിതക ഘടകങ്ങള്‍ മൂലമാണ്.അതെ, ഈ ഒരു കാര്യത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മാതാപിതാക്കളെയും പൂര്‍വികരെയും കുറ്റപ്പെടുത്താം !മുടിയുടെ നിറം നഷ്ടപ്പെടുന്നതിന്റെ കാരണം ജനിതക / പാരമ്ബര്യ ഘടകങ്ങളാണെങ്കില്‍, അതിനെതിരായി കൂടുതലായൊന്നും ചെയ്യാന്‍ കഴിയില്ല. അത് സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമാണ്.
അപര്യാപ്തത:
സിങ്ക്, കോപ്പര്‍, വൈറ്റമിന്‍ ബി തുടങ്ങിയവയുടെ അപര്യാപ്തത മുടി നേരത്തേ നരയ്ക്കാന്‍ കാരണമാകാറുണ്ട്. സമീകൃതാഹാരവും സപ്ലിമെന്‍റുകളും കൊണ്ട് അത് തടയാന്‍ കഴിയും. മുടി മുഖ്യമായും നിര്‍മ്മിച്ചിരിക്കുന്നത് പ്രോട്ടീന്‍ കൊണ്ടായതിനാല്‍ ആഹാരത്തില്‍ പ്രോട്ടീന്റെ അളവ് കൂട്ടുക.
സമ്മര്‍ദ്ദം
സമ്മര്‍ദ്ദം മുടി അകാലത്തില്‍ നരയ്ക്കുന്നതിന് ഒരു പ്രധാന ഹേതു ആകാം. നിങ്ങള്‍ സമ്മര്‍ദ്ദത്തിലാവുമ്ബോള്‍ , നിങ്ങളുടെ ആരോഗ്യത്തെ അത് ബാധിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ധ്യാനം, തിരക്കില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുക്കുക , ശ്വസന വ്യായാമങ്ങള്‍ നടത്തുക, തല മസ്സാജ് ചെയ്യിക്കുക തുടങ്ങിയവയെല്ലാം സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഉപകരിക്കും.
പുകവലി


പുകവലിയ്ക്കുന്നത് തലമുടി നരയ്ക്കാന്‍ വലിയൊരു ഘടകം ആയേക്കാം. നിങ്ങള്‍ ഇതുവരെ ഈ ശീലം ഉപേക്ഷിച്ചിട്ടില്ലെങ്കില്‍, ഇപ്പോഴാണ് അതിനുള്ള സമയം.
മുടിയുടെ അകാല നര തടയുന്നതിന് എന്തൊക്കെ നടപടികളാണ് നിങ്ങള്‍ ചെയ്യേണ്ടത്?
ജലാംശം നിലനിര്‍ത്താം: ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും തലമുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും ഉപകരിക്കും. ജലാംശം നഷ്ടപ്പെട്ട ശരീരം മുടിക്ക് ശരിയായ പോഷകങ്ങള്‍ നല്‍കില്ല, ഇത് മുടി കൊഴിയുന്നതിനും നരയ്ക്കുന്നതിനും സാധ്യത വര്‍ധിപ്പിക്കും.
വ്യായാമം: പതിവായ വ്യായാമം, രക്തചംക്രമണം മെച്ചപ്പെടുത്തുകയും തലമുടി സ്വാഭാവികമായി ആരോഗ്യമുളളതാക്കുകയും ചെയ്യും.
എണ്ണ കൊണ്ടുള്ള മസ്സാജ്: കയ്യോന്നി, ബദാം, ഒലിവ് ഇവയിലേതെങ്കിലും എണ്ണ ഉപയോഗിച്ച്‌ ആഴ്ചയില്‍ ഒരിക്കല്‍ എണ്ണ മസാജ് ചെയ്യുക .
നിങ്ങളുടെ ഷാമ്ബൂ മാറ്റുക: സൗമ്യവും പോഷകസമ്ബുഷ്ടവുമായ ഒരു ഷാംപൂ ഉപയോഗിക്കുക. ഓര്‍ഗാനിക്, ഹെര്‍ബല്‍ ഷാംപൂകളാണ് നിങ്ങള്‍ക്ക് ഏറ്റവും നല്ലത്.
കൂടുതല്‍ വിറ്റാമിന്‍ സി കഴിക്കുക: വൈറ്റമിന്‍ സി നരച്ച മുടി തടയാന്‍ ഫലപ്രദമായി അറിയപ്പെടുന്നു ഭക്ഷണത്തിലെ ഓറഞ്ച്, മെലണ്‍ എന്നിവ പോലുള്ള പഴങ്ങള്‍ ചേര്‍ക്കുക.
കൂടുതല്‍ മത്സ്യം കഴിക്കുക: മല്‍സ്യത്തില്‍ സെലേനിയവും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്.ഇവ രണ്ടും മുടിയ്ക്ക് വളരെ നല്ലതാണ്.
നരച്ച മുടിയെപ്പറ്റി വിഷമിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി, മുടി നരയ്ക്കുന്നു എന്ന യാഥാര്‍ഥ്യം അംഗീകരിക്കുക. എന്നിരുന്നാലും വിവിധ ഹെയര്‍ സ്റ്റൈലുകളും കൂടാതെ ഹെയര്‍ കളറും കൊണ്ട് നിങ്ങള്‍ക്ക് മുടി ഭംഗിയായി ഒരുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here