റാമോസിന് ​ഗോള്‍ സെഞ്ച്വറി

0
8

നൂറ് കരിയര്‍ ​ഗോളുകളെന്നത് പലപ്പോഴും മിഡ്ഫീല്‍ഡര്‍മാര്‍ക്ക് പോലും സാധ്യമാക്കാനാകാത്ത നേട്ടമാണ്. എന്നാല്‍ പ്രതിരോധനിരക്കാരനായി നിന്ന് ​ഗോളുകളില്‍ സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയിരിക്കുകയാണ് റയല്‍ മഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസ്.

ലെ​ഗാനീസിനെിതിരായ കോപ്പാ ഡെല്‍ റേ കപ്പ് പോരാട്ടത്തിലെ ​ഗോളോടെയാണ് റാമോസ് സെഞ്ച്വറി തികച്ചത്. റയല്‍ മഡ്രിഡിനായി റാമോസിന്റെ 80-ാം ​ഗോളായിരുന്നു ഇത്. ഇതിന് പുറമെ നേരത്തെ കളിച്ചിരുന്ന സെവ്വിയക്കായി മൂന്ന് ​ഗോളുകളും സ്പെയിന്‍ ദേശീയ ടീമിനായി 17 ​ഗോളുകളും റാമോസ് നേടിയിട്ടുണ്ട്. റയല്‍ മഡ്രിഡിന്റെ തന്നെ കളിക്കാരായ റോബര്‍ട്ടോ കാര്‍ലോസ്, ഫെര്‍ണാണ്ടോ ഹെയ്റോ തുടങ്ങിയവരും നൂറിലേറെ ​ഗോളുകള്‍ നേടിയ പ്രതരോധനിരക്കാരാണ്

പെനാല്‍റ്റിയിലൂടെയാണ് ​ഗോളുകളില്‍ റാമോസ് സെഞ്ച്വറി തികച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് പോയതോടെയാണ് റയല്‍ മഡ്രിഡിന്റെ ഫസ്റ്റ് ചോയിസ് പെനാല്‍റ്റി ടേക്കറായി റാമോസ് എത്തിയത്. 2014- ചാമ്ബ്യന്‍സ് ലീ​ഗ് ഫൈനലില്‍ അത്ലെറ്റിക്കോ മഡ്രിഡിനെതിരായി ഇഞ്ച്വറി ടൈമില്‍ നേടിയ ഹെഡര്‍ ​ഗോളാണ് റാമോസിന്റെ കരിയറില്‍ ഏറ്റവും നിര്‍ണായകമായ ​ഗോള്‍

LEAVE A REPLY

Please enter your comment!
Please enter your name here