പബ്ജി കളിക്കുന്നത് നിരോധിച്ച്‌ രാജ്യത്തെ കോളേജുകള്‍ ; കാരണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വഴിവെയ്ക്കും

0
8

പബ്ജി’…. യുവാക്കളായ സുഹൃത്തുക്കളുണ്ടെങ്കില്‍ നിങ്ങള്‍ ഈ പേര് തീര്‍ച്ചയായും കേട്ടിട്ടുണ്ടാകുമെന്നുറപ്പ്. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങി ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമാണ് പബ്ജി. എന്നിലിന്ന് യുവാക്കളുടെ ഹരവും മൊബൈല്‍ ഗെയിമുകളിലെ പ്രമുഖനുമായിരിക്കുകയാണ്. മറ്റൊരു സത്യാവസ്ഥ നോക്കിയാല്‍ ഈ ഗെയിം കളിക്കുന്ന പലരുമിന്ന് അഡിക്റ്റഡാണ്. ഊണും ഉറക്കവും വരെ ഉപേക്ഷിച്ച്‌ യുവാക്കളിന്ന് പബ്ജിക്കു പുറകേ പോവുകയാണ്.

ഇതുതന്നെയാണ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ചൊടിപ്പിച്ചത്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു കണ്ടതോടെ ഇന്ത്യയിലെ ഒരു കോളേജ് വിദ്യാര്‍ഥികളെ പബ്ജി കളിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. ഹോസ്റ്റലിലും മറ്റും ഗെയിം കളിക്കാതിരിക്കാനുള്ള മുന്‍ കരുതലും കോളേജ് സ്വീകരിച്ചുവെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ചെന്നൈയിലെ വി.ഐ.റ്റി കോളേജ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ തന്നെ പുറത്തിറക്കി കഴിഞ്ഞു. വിദ്യാര്‍ഥികളിലെ ഗെയിമിംഗ് അഡിക്ഷന്‍ കണക്കിലെടുത്ത് ഹോസ്റ്റലില്‍ പബ്ജിക്ക് വിലക്കേര്‍പ്പെടുത്തി. മണിക്കൂറുകളോളം ഒരേ ഇരിപ്പിലിരുന്ന് പബ്ജി കളിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നത് നരോധിക്കാനുള്ള മറ്റൊരു കാര്യമാണ്. വിഡിയോ/മൊബൈല്‍ ഗെയിമുകള്ഡ നിരന്തരമായി കളിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ നിരവധി പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.

കാഴ്ച
നിരന്തരമായി മൊബൈല്‍ ഗെയിം കളിക്കുന്നത് കാഴ്ചയെ ഗുരുതരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 55 ശതമാനം കാഷ്വല്‍ ഗെയിമേഴ്‌സും 64 ശതമാനം ഹെവി ഗെയിമേഴ്‌സും 24 വയസില്‍ താഴെയുള്ളവരാണെന്നതാണ് മറ്റൊരു വസ്തുക. അതുകൊണ്ടുതന്നെ അഡിക്ഷനും കൂടും. കാഴ്ചയ്ക്ക് പ്രശ്‌നമുള്ളതുപോലെ മൈഗ്രേന്‍, നിരന്തരമായുള്ള തലവേദന എന്നിവ ഇത്തരം ഗെയിം കളിക്കുന്നവര്‍ക്ക് വന്നു ചേരാം.

LEAVE A REPLY

Please enter your comment!
Please enter your name here