മെസിക്കെതിരെ ആഞ്ഞടിച്ച്‌ മറഡോണ ; വീണ്ടും വിവാദം

0
7

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ വിമര്‍ശിക്കുന്നവരില്‍ മുന്‍ പന്തിയിലുള്ള താരമാണ് അവരുടെ ഇതിഹാസ താരം ഡിയഗോ മറഡോണ. നേരത്തെ പല തവണ മെസിയെ കളിയാക്കിയും വിമര്‍ശിച്ചും വാര്‍ത്തയായിട്ടുള്ള മറഡോണ, ഇപ്പോളിതാ വീണ്ടും അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നു.
മെസിയുടെ ക്യാപ്റ്റന്‍സിക്കെതിരെ ആഞ്ഞടിച്ചാണ് ഇപ്പോള്‍ മറഡോണ രംഗത്തെത്തിയിരിക്കുന്നത്. മെസിയുടെ പ്രകടനമികവില്‍ യാതൊരു സംശയവുമില്ലെന്നും എന്നാല്‍ നായകനായി‌ ക്ഷോഭിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും മറഡോണ കൂട്ടിച്ചേര്‍ത്തു. ” താന്‍ മെസിയെ തന്റെ ഹൃദയത്തില്‍ നിന്ന് സ്നേഹിക്കുന്നു. പക്ഷേ എല്ലാവരും മെസിയെ നായകനാക്കാനാണ്‌ ശ്രമിക്കുന്നത്. പക്ഷേ അദ്ദേഹത്തിന് അതിനുള്ള കഴിവില്ല.” മറഡോണ പറഞ്ഞു.
നേരത്തേയും മെസിയുടെ നായക മികവിനെ ചോദ്യം ചെയ്ത് മറഡോണ രംഗത്ത് വന്നിരുന്നു. മെസി മഹത്തായ താരമാണെന്നും പക്ഷേ അദ്ദേഹത്തെ നായകനാക്കാന്‍ കൊള്ളില്ലെന്നും പറഞ്ഞ മറഡോണ, ഒരു മത്സരത്തിന് മുന്‍പ് 24 തവണയെങ്കിലും മെസി ബാത്ത് റൂമില്‍ പോകുമെന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here