ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ അത്ഭുത ഗോള്‍ നേടിയ ഫ്രാന്‍സിന്റെ പവാര്‍ഡ് ഇനി ബയേണില്‍

0
5

ബെഞ്ചമിന്‍ പവാര്‍ഡ്, ഈ പേര് കഴിഞ്ഞ ലോകകപ്പ് കണ്ടവര്‍ ആരും മറക്കില്ല. അര്‍ജന്റീനയ്ക്ക് എതിരെ പവാര്‍ഡ് നേടിയ ഗോള്‍ ലോകകപ്പിലെ മികച്ച ഗോളുകളില്‍ ഒന്നായിര്‍ന്നു. ആ പവാര്‍ഡ് ഇനി ബയേണ്‍ മ്യൂണിക്കിന്റെ താരമാകും. ഇപ്പോള്‍ ജര്‍മ്മന്‍ ക്ലബായ സ്റ്റുറ്റ്ഗാര്‍റ്റിന്റെ താരമായ പവാര്‍ഡുമായി ബയേണ്‍ കരാറില്‍ എത്തി. അടുത്ത സീസണ്‍ തുടക്കം മുതല്‍ ആകും പവാര്‍ഡ് ബയേണില്‍ കളിക്കുക.
ഏകദേശം 35 മില്യണോളം തുകയ്ക്കാണ് ബയേണ്‍ പവാര്‍ഡിനെ സ്വന്തമാക്കുന്നത്. 2024രെ നീണ്ടു നില്‍ക്കുന്ന കരാറും പവാര്‍ഡിന് ലഭിക്കും. ബാഴ്സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകള്‍ താരത്തിന് പിറകെ ഉണ്ടെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് ബെഞ്ചമിന്റെ ബയേണ്‍ സ്വന്തമാക്കിയിരിക്കുന്നത്. ഫുള്‍ബാക്കായും സെന്റര്‍ ബാക്കായും ഒരുപോലെ കളിക്കുന്ന താരം ബയേണ് വലിയ മുതല്‍ക്കൂട്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here