ദുല്‍ഖര്‍ സല്‍മാനൊപ്പവും ഗൗതം മേനോന്‍ ഒന്നിക്കുന്നു

0
8

നടന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും ഗൗതം മേനോന്‍ ഒന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
പുതിയ ചിത്രം കണ്ണും കണ്ണും കൊളളയടിത്താലില്‍ ആണ് ഗൗതം മേനോന്‍ അഭിനയിക്കുന്നത്.ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമായി സംവിധായകനും എത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സിനിമയില്‍ വളരെയധികം പ്രാധാന്യമുളള വേഷത്തിലാകും ഗൗതം മേനോന്‍ എത്തുകയെന്നാണ് അറിയുന്നത്.
നവാഗതനായ ദേസിംഗ് പെരിയസാമിയാണ് ദുല്‍ഖറിന്റെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. ഇത്തവണയും ഒരു റൊമാന്റിക്ക് ചിത്രവുമായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ തമിഴിലേക്ക് എത്തുന്നത്.വിജയ് ദേവരകൊണ്ടയുടെ പീലി ചൂപ്പുലു എന്ന സിനിമയിലൂടെ ശ്രദ്ധേയായ റിതു വര്‍മ്മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. ഒകെ കണ്‍മണിയിലേതു പോലെയൊരു കഥാപാത്രമായിരിക്കും ചിത്രത്തില്‍ ദുല്‍ഖറിനെന്നാണ് അറിയുന്നത്. സംവിധാനത്തിനു പുറമെ ദേസിംഗ് പെരിയസാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ഡല്‍ഹി, ഗോവ,ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സിനിമ റിലീസിങ്ങിനൊരുങ്ങവേ ചിത്രത്തിന്റെ ട്രെയിലറിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. ദുല്‍ഖറിന്റെ സിനിമയുടെതായി ഒരു കിടിലന്‍ ട്രെയിലര്‍ തന്നെയാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here