ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ വാടകയ്ക്കു നല്‍കാനൊരുങ്ങി ഡല്‍ഹി

0
6

ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ വാടകയ്ക്ക് നല്‍കാനുള്ള പദ്ധതി അവതരിപ്പിക്കാനൊരുങ്ങി ഡെല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍. രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഈ വര്‍ഷം ഫെബ്രുവരി അവസാനത്തോടെ പദ്ധതി തുടങ്ങുമെന്നാണ് സൂചനകള്‍.

ആശുപത്രികള്‍, മെട്രോ സ്റ്റേഷനുകള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വാടക സ്‌കൂട്ടര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ആദ്യഘട്ടത്തില്‍ 500 ഇ-സ്‌കൂട്ടറുകള്‍ 50 സ്റ്റേഷനുകളില്‍ ലഭ്യമാക്കും. ശേഷിക്കുന്ന 500 എണ്ണം ഡിസംബറിലും ഏര്‍പ്പെടുത്തും. ഓരോ സ്റ്റേഷനിലും 10 സ്‌കൂട്ടറുകളാണ് ഉണ്ടാവുക.

കൗണ്‍സിലിന്റെ ‘NDMC-311’ എന്ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് സ്‌കൂട്ടറുകള്‍ ഉപയോഗിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് സ്റ്റേഷനിലെത്തി മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ് വേര്‍ഡ് നല്‍കി സ്‌കൂട്ടര്‍ എടുക്കാം. വാഹനം എടുക്കുന്നതു മുതല്‍ തിരിച്ചുവെക്കുന്നതുവരെയുള്ള സമയം കണക്കാക്കിയാണ് വാടകത്തുക ഈടാക്കുക. ഉപയോഗിക്കേണ്ട ഏറ്റവും കുറഞ്ഞ സമയം 20 മിനിട്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here