ചുംബനം ആഗ്രഹിക്കുന്ന സ്ത്രീയെ അവഗണിക്കരുത് കാരണങ്ങൾ

1
1127

ലൈംഗികജീവിതത്തില്‍ നൂറ് ശതമാനം സംതൃപ്തി ലഭിക്കുന്നവര്‍ ഭാഗ്യവാന്മാര്‍/ഭാഗ്യവതികള്‍ എന്ന് തന്നെ പറയാം. പ്രത്യേകിച്ച്‌ സ്ത്രീകളുടെ കാര്യത്തില്‍. അവളറിയാതെ അവളെ സന്തോഷിപ്പിക്കുക എന്നത് പുരുഷനെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ല.
വിവാഹത്തിന്റെ ആദ്യനാളുകളില്‍ കൂടുതല്‍ അടുപ്പവും സ്‌നേഹവും പുലര്‍ത്തുക എന്നത് എല്ലാ ദാമ്ബത്യ ബന്ധങ്ങളിലുമുള്ളതാണ്. ലൈംഗികത ആസ്വദിക്കുന്നതിനൊപ്പം തന്നെ താല്‍പ്പര്യം കുറഞ്ഞുവരുന്നതും പതിവാണ്. ഇതിനാല്‍, പരസ്പരമുള്ള കെയറിംഗ് ആണ് ഏറ്റവും അത്യാവശ്യം.
ലൈംഗികത പതിവാക്കാതെയും പങ്കാളികള്‍ക്ക് ബന്ധങ്ങള്‍ ദൃഢമാക്കാന്‍ സാധിക്കും. അതിന് അവളെ സന്തോഷിപ്പിക്കുക എന്നതാണ് ലക്ഷ്യം. അവളുടെ മുഖത്ത് നിന്നുമാത്രമല്ല മനസ്സില്‍ നിന്നും ആ സന്തോഷം വായിച്ചെടുക്കാന്‍ കഴിയണം. എന്നാല്‍, അവളാഗ്രഹിക്കുകയും പുരുഷന് നല്‍കാന്‍ മടിയുള്ളതുമായ ചില കാര്യങ്ങളുണ്ട്. അതെന്തെല്ലാമാണെന്ന് നോക്കാം.


അത്തരത്തിലൊന്നാണ് ചുംബനം. ചുംബനത്തിനും തലോടലിനും ബന്ധങ്ങളെ കൂട്ടിയുറപ്പിക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈംഗികത പതിവാക്കുബോള്‍ മടിയും ക്ഷീണവും ഇണകളെ വേട്ടയാടും. ദൃഢമായ ചുംബനവും തലോടലും വികാരങ്ങളെ ഉണര്‍ത്തുകയും പരസ്പരമുള്ള വിശ്വാസവും സ്‌നേഹവും ശക്തമാക്കുകയും ചെയ്യും. ചുണ്ടിലോ കഴുത്തിലോ കൈയിലോ നെറ്റിത്തടത്തിലോ എവിടെ വേണമെങ്കിലും ചുംബിക്കുകയോ തലോടുകയോ ചെയ്യാം. ഇത് ഏറ്റവും അധികം ആഗ്രഹിക്കുന്നത് സ്ത്രീകളാണ്. എന്നാല്‍, ഇക്കാര്യത്തില്‍ വീക്കാകുന്നത് പുരുഷനും എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്.
മറ്റൊന്നാണ് കെട്ടിപ്പുണര്‍ന്നുള്ള കിടത്തം. ലൈംഗികബന്ധത്തിന് സാഹചര്യമോ താല്‍പ്പര്യമോ ഇല്ലെങ്കില്‍ പങ്കാളിയുടെ നെഞ്ചില്‍ തല വച്ച്‌ ഉറങ്ങുകയും പരസ്പരം സ്പര്‍ശിച്ച്‌ കിടക്കുകയും ചെയ്യുന്നത് ഇരുവര്‍ക്കും ആനന്ദം പകരും. ഈ സമയം ഉള്ളു തുറന്ന് സംസാരിക്കാനും വിശേഷങ്ങള്‍ ചോദിച്ചറിയുന്നതിനും സമയം കണ്ടെത്തണം.
കിടപ്പറയിലും പുറത്തും പരസ്പരമുള്ള ആശയവിനിമയം മികച്ച അനുഭവം പകരും. ജീവിതത്തിന്റെ തിരക്കുകളും ടെന്‍‌ഷനുമെല്ലാം ഈ സംസാരത്തിലൂടെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സാധിക്കും. അവധി ആഘോഷം പ്ലാന്‍ ചെയ്യുകയോ, കാണാന്‍ ആഗ്രഹമുള്ള സ്ഥലങ്ങളെ കുറിച്ചോ ഭാവി പദ്ധതികളെക്കുറിച്ചോ തുടങ്ങി സന്തോഷം പ്രദാനം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കാം.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here