ഡി.​എ​ന്‍.​എ സാങ്കേതിക ​വി​ദ്യ: ബി​ല്ലി​ന്​ ലോ​ക്​​സ​ഭ​യു​ടെ അം​ഗീ​കാ​രം

0
3

ഡി.​എ​ന്‍.​എ സാ​േ​ങ്ക​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ബി​ല്ലി​ന്​ ലോ​ക്​​സ​ഭ​യു​ടെ അം​ഗീ​കാ​രം. സ​വി​ശേ​ഷ ക്രി​മി​ന​ല്‍, സി​വി​ല്‍ കേ​സു​ക​ളി​ല്‍ ഇൗ ​സ​േ​ങ്ക​തി​ക​വി​ദ്യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഉ​പ​യോ​ഗി​ക്കാ​ന്‍ നി​യ​മം അ​നു​മ​തി ന​ല്‍​കു​ന്നു.പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കു​റ്റ​വാ​ളി​ക​ള്‍, ഇ​ര​ക​ള്‍, വി​ചാ​ര​ണ ത​ട​വു​കാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ കാ​ര്യ​ത്തി​ല്‍ ഡി.​എ​ന്‍.​എ സാ​േ​ങ്ക​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കാനാണു ബില് വ്യവസ്ഥ ചെയ്യുന്നത് . പി​തൃ​ത്വ ത​ര്‍​ക്കം, കു​ടി​യേ​റ്റം, അ​വ​യ​വ​ദാ​നം എ​ന്നി​വ​യും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും.
ഇ​ത്ത​രം കേ​സു​ക​ളി​ല്‍ ഒ​രു ശ​ത​മാ​ന​ത്തി​ല്‍ കു​റ​വു​മാ​ത്ര​മേ ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി വ​രു​ക​യു​ള്ളൂ​വെ​ന്ന്​ കേ​ന്ദ്ര ശാ​സ്​​ത്ര, സാ​േ​ങ്ക​തി​ക മ​ന്ത്രി ഹ​ര്‍​ഷ്​ വ​ര്‍​ധ​ന്‍ പ​റ​ഞ്ഞു. നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്യു​മെ​ന്ന അം​ഗ​ങ്ങ​ളു​ടെ ആ​ശ​ങ്ക​യി​ല്‍ കാ​ര്യ​മി​ല്ല. ര​ക്​​ത സാ​മ്ബി​ളെ​ടു​ക്കു​ന്ന ല​ബോ​റ​ട്ട​റി​യി​ല്‍​പോ​ലും ദു​രു​പ​യോ​ഗ​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ദേ​ശീ​യ ഡി.​എ​ന്‍.​എ ഡാ​റ്റാ​ബാ​ങ്കും മേ​ഖ​ല ഡി.​എ​ന്‍.​എ ഡാ​റ്റാ ബാ​ങ്കു​ക​ളും സ്​​ഥാ​പി​ക്കു​മെ​ന്ന്​ ബി​ല്ലി​ലു​ണ്ട്. ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ങ്കി​ല്‍ വ്യ​ക്​​തി​യു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വേ​ണം.
നി​യ​മം വ്യ​ക്​​തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യു​ടെ അ​വ​കാ​ശം ഹ​നി​ക്കു​മെ​ന്ന്​ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ദു​രു​പ​യോ​ഗം ത​ട​യാ​ന്‍ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണം. ബി​ല്‍ സ്​​റ്റാ​ന്‍​ഡി​ങ്​ ക​മ്മി​റ്റി​ക്ക്​ വി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here