പബ്‌ജി ഗെയിമിങ്ങിന് തിരഞ്ഞെടുക്കാവുന്ന മികച്ച ഇടത്തരം സ്മാര്‍ട്ഫോണുകള്‍

0
34

ഈ വര്‍ഷ ആരംഭത്തില്‍ പബ്‌ജി മൊബൈല്‍ ഗെയിമിംഗ് ആരംഭിച്ചപ്പോള്‍ ഇത് കൂടിയ ഗെയിമിംഗ് ഡിവൈസുകളില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു എന്നൊരു ചിന്താഗതിയുണ്ടായിരുന്നു. മുന്‍പുണ്ടായിരുന്ന മറ്റ് ഗെയിമിംഗ് ബ്രാന്‍ഡുകള്‍ക്കും ഇതേ സ്വഭാവമായിരുന്നു. നിര്‍മിതാക്കളായ റെന്‍സന്‍റ് ഗെയിംസ് പറഞ്ഞത്, ഈ ഗെയിം എല്ലാവര്‍ക്കും ലഭ്യമായിരിക്കും അതുകൊണ്ട് തന്നെ ഈ ഗെയിമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അല്ലെങ്കില്‍ വില കുറഞ്ഞ സാങ്കേതിക ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കത്തക്കവണ്ണം ഗെയിം വികസിപ്പിച്ചെടുക്കുമെന്നും, “ചിക്കന്‍ ഡിന്നര്‍” എന്ന മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുമെന്നും പറഞ്ഞു. പബ്‌ജി ഗെയിം ഇനി 10,000 രൂപയില്‍ കുറവുള്ള ഫോണുകളിലും ആസ്വാദിക്കാന്‍ കഴിയും.
പ്രകടനത്തില്‍ കുറച്ചു കൂടി മെച്ചപ്പെടുത്തലുകള്‍ ആകാം എന്നു കരുതുന്ന 2018ലെ സ്മാര്‍ട്ട്‌ഫോണുകള്‍

ഐഫോണുകളിലും ലഭ്യമായിട്ടുള്ള ഈ ഗെയിമിംഗ്, ഈ ഫോണിന്റെ മറ്റ് കുറഞ്ഞ ഫോണുകളിലും പബ്‌ജി പ്രവര്‍ത്തിക്കുന്നതിനായി കുറഞ്ഞ ഗ്രാഫിക്‌സില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് സ്മട്ഫോണുകളില്‍ പബ്‌ജി ഗെയിമിംഗ് ആസ്വദിക്കുവാനായി ആവശ്യമായിട്ടുള്ള സംവിധാനങ്ങള്‍ ഈ പറയുന്നവയാണ്:

1. ആന്‍ഡ്രിയോട് 5.1.1 അല്ലെങ്കില്‍ അതിനും മുകളില്‍

2. ഏറ്റവും കുറഞ്ഞത് 2 ജി.ബി റാം

ഈ പറഞ്ഞിരിക്കുന്ന സംവിധാങ്ങള്‍ ലഭ്യമായിട്ടുള്ള ഏത് ഫോണുകളിലും പബ്‌ജിയുടെ വിസ്മയം ആസ്വദിക്കാവുന്നതാണ്. പബ്‌ജി മൊബൈലിനെ കുറിച്ച്‌ ധാരണമായ അറിവ് നിങ്ങള്‍ക്കുണ്ടെങ്കില്‍ അറിയാം, ഈ ഗെയിമിഗിന് എത്രമാത്രം വ്യക്തത കാണുമെന്നും അതിന്റെ ഗ്രാഫിക്‌സ് സപ്പോര്‍ട്ടിനെപറ്റിയും പിന്നെ ആര്‍ട് മാപ്പുകളും മറ്റും, കൂടാതെ ഇതൊരു അഡ്വാന്‍സ് ഗെയിംപ്ലേയ് ഫിസിക്സ് ആണ്.

പറഞ്ഞിരിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ശരിയായ രീതിയില്‍ സജ്ജീകരിച്ചാല്‍ മാത്രമേ ശരിക്കുമുള്ള ഈ ഗെയിമിങ്ങിന്റെ മികവ് പരിചയപ്പെടുവാന്‍ സാധിക്കുകയുള്ളു. തടസവും, മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ ഗെയിം പ്രവര്‍ത്തിച്ചാല്‍ മാത്രമേ മള്‍ട്ടീപ്ലയെര്‍ ഗെയിമിംഗ് ആസ്വദിക്കുവാന്‍ സാധിക്കുകയുള്ളു.

ആന്‍ഡ്രോയിഡ് തലത്തില്‍ നിന്നുമുള്ള സ്മാര്‍ട്ഫോണുകളുടെ ചിപ്‌സെറ്റുകളുടെ പട്ടികയാണ് താഴെ തന്നിരിക്കുന്നത്. ഈ പറയുന്നവയില്‍ നല്ല മികവില്‍ പബ്‌ജി ഗെയിമിങ് ആസ്വദിക്കാവുന്നതാണ്. ഈ ചിപ്സെറ്റുകളെല്ലാം നല്ല രീതിയില്‍ ഗെയിം കളിക്കുന്നതിനായി പറ്റിയതാണ്.

അതുകൊണ്ടുതന്നെ ഈ ചിപ്സെറ്റുകളുള്ള സ്മാര്‍ട്ഫോണുകള്‍ പബ്ജി മൊബൈല്‍ ഗെയിമിങ്ങിന് ചേര്‍ന്ന സ്മാര്‍ട്ഫോണുകളാണ്. ഇതിന്റെ ഗ്രാഫിക്‌സും വേഗതയേറിയ പ്രവര്‍ത്തനമികവും ഗെയിമിംഗിന് നല്ലൊരു അനുഭൂതി നല്‍കുന്നു. സമയപരിധിയില്ലാതെ പ്രവര്‍ത്തനനമികവ് നല്‍കുന്നു എന്നത് ഇതിന്‍റെ സവിശേഷതയാണ്.

ഈ ചിപ്പുകളുമായി 15,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ഫോണുകള്‍ ഇവയാണ്:സയോമി മി A2, (14,999 രൂപ മുതല്‍), അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രൊ എം 2, (12,999 രൂപ മുതല്‍), റിയല്‍ മി 2 പ്രൊ (13,990 രൂപ മുതല്‍). മീഡിയേറ്റേക് ചിപ്പുകള്‍ ആവശ്യമുള്ളവര്‍ക്ക്: നോക്കിയ 5.1 പ്ലസ് (10,999), റീയല്‍മി U 1 (13,990 മുതല്‍).

ഏറ്റവും മികച്ച പബ്ജി മൊബൈല്‍ ഗെയിമിങ്ങിനായി : സ്നാപ്ഡ്രാഗണ്‍ 835 അല്ലങ്കില്‍ അതിനും മുകളിലുള്ളത്

ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 800 സീരീസ് ചിപ്സെറ്റിലുള്ള എല്ലാം തന്നെ മികച്ച സ്മാര്‍ട്ഫോണുകളും ആന്‍ഡ്രോയിഡിന് നല്‍കാവുന്ന ഏറ്റവും മികച്ചതുമാണ്. ദീര്‍ഘസമയം ഗെയിം കളിക്കുന്നതിനായും, കടുത്ത ചൂട് താങ്ങാവുന്ന കപ്പാസിറ്റിയുള്ളതുമാണ് സ്നാപ്ഡ്രാഗണ്‍ 835, സ്നാപ്ഡ്രാഗണ്‍ 845 എന്നിവ. സ്നാപ്ഡ്രാഗണ്‍ 845 ചിപ്സെറ്റ് 6 ജി.ബി റാമോട് കൂടിയ, 19,999 രൂപയില്‍ തുടങ്ങുന്ന ‘പോകോ F1’ എന്നത് ഒരു ഗെയിമാറിന്റെ ബഡ്‌ജറ്റില്‍ ഒതുങ്ങുന്ന സ്മാര്‍ട്ഫോണാണ്. ചൂട് തരണം ചെയ്യുന്നതിനായി ലിക്വിഡ് കൂളിംഗ് സിസ്റ്റം, കൂടാതെ പെട്ടെന്ന് ചാര്‍ജാകുന്നതിനായി 4000 mAh ബാറ്ററിയാണ് ഘടിപ്പിച്ചിരിക്കുന്നത്.

29,999 രൂപയില്‍ തുടങ്ങുന്ന, സ്നാപ്ഡ്രാഗണ്‍ 845, 6 ജി.ബി റാം എന്നിവയോട് കൂടിയ അസ്യൂസ് സെന്‍ഫോണ്‍ 5Z മികച്ച ഒന്നാണ്. സ്നാപ്ഡ്രാഗണ്‍ 835 ചിപ്പോട് കൂടിയ നുബിയ റെഡ് മാജിക് എയര്‍ കൂളിംഗ്, കൂള്‍ ആര്‍.ജി.ബി ലൈറ്റിംഗ് എന്നിവയോട് കൂടിയതാണ്. 16,999 രൂപയില്‍ തുടങ്ങുന്ന ഹോണര്‍ പ്ലേയ് ഇതേ സംവിധാങ്ങളുള്ള മികച്ച ഒരു സ്മാര്‍ട്ഫോണാണ്.

പബ്‌ജിഗയിമിങ്ങിന് മികച്ച ചിപ്സെറ്റുകള്‍ : സ്നാപ്ഡ്രാഗണ്‍ 636 ആന്‍ഡ് 3 ജി.ബി റാം

ക്വാല്‍കോം കഴിഞ്ഞ വര്‍ഷം ഇറക്കിയ മികച്ച ഇടത്തരത്തിലുള്ളതും, ശക്തിയേറിയതുമായ ഒരു ചിപ്‌സെറ്റാണ് സ്നാപ്ഡ്രാഗണ്‍ 636. എട്ട് കസ്റ്റം ക്രയോ 260 കോറുകളാണ് ഈ ചിപ്സെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. കോര്‍ട്ടക്സ്-A 73 ആര്‍ക്കിടെക്ടച്ചര്‍ കേന്ദ്രികരിച്ചാണ് ഈ ചിപ്സെറ്റ് നിര്‍മിച്ചിരിക്കുന്നത്, കൂടാതെ 1.8 ഗിഗാ ഹേര്‍ട്സ് കപ്പാസിറ്റിയാണ് ഇതിന്. സ്നാപ്ഡ്രാഗണ്‍ 660-ന്റെ മറ്റൊരു പതിപ്പാണ് സ്നാപ്ഡ്രാഗണ്‍ 636. ഗെയിമുകളെ വേണ്ട രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും, നിത്യനേയുള്ള ജോലികള്‍ക്കും അത്യുത്തമമാണ് ഈ ചിപ്സെറ്റ്. പബ്ജി ഗെയിമിംഗ് മൊബൈല്‍ വളരെയധികം മികച്ച ഗ്രാഫിക്‌സോടുകൂടിയ ഗെയിം ആയതിനാല്‍, സ്നാപ്ഡ്രാഗണ്‍ 636 ചിപ്സെറ്റിന് ഇതിന്റെ കുറഞ്ഞ ഗ്രാഫിക്‌സ് മാത്രമേ സപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കു. ഗെയിം കളിക്കുമ്ബോള്‍ നേരിടുന്ന തടസങ്ങളും മറ്റും താരതമേന്യ കുറവാണ്. പക്ഷെ, നീണ്ട സമയപരിധിയില്‍ ഈ ഗെയിം കളിച്ചുകൊണ്ടിരിക്കുവാന്‍ കഴിയില്ല.

പബ്‌ജി ഗെയിമിങ്ങിന് തിരഞ്ഞെടുക്കാവുന്ന മികച്ച ഇടത്തരം സ്മാര്‍ട്ഫോണുകള്‍

ചിപ്സെറ്റുകള്‍

15,000 രൂപയില്‍ കുറഞ്ഞ സ്നാപ്ഡ്രാഗണ്‍ 636 ചിപ്പ്സെറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ഫോണുകള്‍ ഇന്ത്യയില്‍ പൊതുവെ കുറവാണ്. അസ്യൂസ് സെന്‍ ഫോണ്‍ മാക്‌സ് പ്രൊ M1 (10,999), നോക്കിയാണ് 6.1പ്ലസ് (15,999), മോട്ടറോള വന്‍ പവര്‍ (15,999) എന്നിവ സ്നാപ്ഡ്രാഗണ്‍ 636 എന്ന ചിപ്സെറ്റില്‍ നിര്‍മ്മിതമാണ്.

മികച്ച ഗ്രാഫിക്സ് സപ്പോര്‍ട്ട്, നല്ല ഗെയിമിങ് എന്നിവക്കായി

സ്നാപ്ഡ്രാഗണ്‍ 660, ഹീലിയോ P 60/ 9 70

സ്നാപ്ഡ്രാഗണ്‍

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 വിപണിയില്‍ ഉള്ളപ്പോള്‍ തന്നെ സ്നാപ്ഡ്രാഗണ്‍ 636 മറ്റ് ഉപകരണങ്ങള്‍ക്ക് പ്രവര്‍ത്തനമികവ് നല്‍കുന്നുണ്ടായിരുന്നു. ഈ രണ്ട് വര്‍ഷം പഴക്കമുള്ള ചിപ്സെറ്റ് ഇപ്പോള്‍ 15,000 രൂപയുടെ സമാര്‍ട്ഫോണുകളില്‍ ലഭ്യമാണ്. ഇത് ഗെയിം ആരാധകര്‍ക്ക് ബഡ്‌ജറ്റില്‍ നില്‍ക്കുന്ന മികച്ച പ്രവര്‍ത്തനമികവ് ഉറപ്പ് നല്‍ക്കുന്ന ഒരു സ്മാര്‍ട്ഫോണാണ്. ക്രയോ 260 കോറിന്റെ ഒക്റ്റ-അറയ്ഞ്ച്മെന്റ്, 2.2 ഗിഗാ ഹേര്‍റ്‌സില്‍ പ്രവര്‍ത്തിക്കുന്ന ചിപ്‌സെറ്റാണ് ഇത്. മികച്ച ഗ്രാഫിക്‌സ് സപ്പോര്‍ട്ട് ചെയ്യുന്നതില്‍ അഡ്രെണോ 512 ജി.പി.യു വിനേക്കാളും എന്തുകൊണ്ടും മികച്ചത് അഡ്രെണോ 509 തന്നെയാണ്. മീഡിയടെകിന്റെ ഹീലിയോ P 60, ഹെലിക്കോ P 70 ചിപ്പുകള്‍ എന്നിവ മികച്ച പ്രവര്‍ത്തനം കൂടാതെ ശക്തിയേറിയ ജി.പി.യൂ ഉള്ളതാണ്.

പബ്ജി മൊബൈല്‍

ഈ ചിപ്പുകളുമായി 15,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ഫോണുകള്‍ ഇവയാണ്:

സയോമി മി A2, (14,999 രൂപ മുതല്‍), അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രൊ എം 2, (12,999 രൂപ മുതല്‍), റിയല്‍ മി 2 പ്രൊ (13,990 രൂപ മുതല്‍). മീഡിയേറ്റേക് ചിപ്പുകള്‍ ആവശ്യമുള്ളവര്‍ക്ക്: നോക്കിയ 5.1 പ്ലസ് (10,999), റീയല്‍മി U 1 (13,990 മുതല്‍).

ഏറ്റവും മികച്ച പബ്ജി മൊബൈല്‍ ഗെയിമിങ്ങിനായി:

സ്നാപ്ഡ്രാഗണ്‍ 835 അല്ലങ്കില്‍ അതിനും മുകളിലുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here